കോട്ടയം: കോവിഡ് രണ്ടാംതരംഗത്തിൽ രോഗം ബാധിച്ച് മരിച്ച 18നും 60നുമിടയിൽ പ്രായമുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ ആശ്രിതർക്കായി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പ്രത്യേക സ്വയം തൊഴിൽ വായ്പാ പദ്ധതി നടപ്പാക്കുന്നു.
മരിച്ചയാൾ കുടുംബത്തിന്റെ പ്രധാന വരുമാനദായകനായിരുന്നെങ്കിൽ ഏറ്റവും അടുത്ത ആശ്രിതനു വായ്പയ്ക്ക് അപേക്ഷിക്കാം. പരമാവധി അഞ്ചു ലക്ഷം രൂപ വരെ മുതൽ മുടക്കു വേണ്ടിവരുന്ന സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പദ്ധതിയിൽ വായ്പ അനുവദിക്കും. വായ്പയുടെ 20 ശതമാനം വരെ സബ്സിഡി നൽകും.
കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. കോവിഡ് മൂലമാണു മരിച്ചതെന്ന് തെളിയിക്കുന്ന ആധികാരിക രേഖകൾ സഹിതം 26നകം കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.