തിരുവനന്തപുരം: വെയർഹൗസ് മാർജിനിൽ വരുത്തിയ വർധനയിൽ പ്രതിഷേധിച്ച് അടച്ച ബാർ ഉടമകളുടെ സംഘടനാ ഭാരവാഹികൾ നികുതി സെക്രട്ടറിയുമായി ചർച്ച നടത്തി. എന്നാൽ ഇന്നലെ നടന്ന ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ ബാറുകൾ അടച്ചിടുന്നത് തുടരുമെന്ന് ഉടമകൾ അറിയിച്ചു.