കൊച്ചി: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്ന് അനധികൃതമായി മരങ്ങള്‍ മുറിച്ചു കടത്തിയ കേസുകളിലൊന്നില്‍ റോജി അഗസ്റ്റിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയത് അന്വേഷണം തടസപ്പെടുത്തുന്നെന്നും ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ പ്രതി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ കേസിന്റെ അന്വേഷണം തുടരുന്നതിന് എന്താണു തടസമെന്നു ജസ്റ്റീസ് കെ. ഹരിപാല്‍ വാക്കാല്‍ ചോദിച്ചു.
മരംമുറിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്. മരം മുറിച്ചതു നിയമാനുസൃതമായാണെന്നും കൂടുതല്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമെന്നും പ്രതിഭാഗം വാദിച്ചു.
ഒട്ടേറെ രേഖകള്‍ പരിശോധിക്കേണ്ടതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയല്ലാതെ വാദം നടത്താനാവുമോയെന്നുചോദിച്ച സിംഗിള്‍ ബെഞ്ച് തുടര്‍ന്ന് ഇക്കാര്യം തീരുമാനിക്കാന്‍ ഹര്‍ജി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.