+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ള്‍ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കു​ന്ന​തി​നു മു​മ്പ് ഇ​വ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നാ​
ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ള്‍ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ല്‍  പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി
കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കു​ന്ന​തി​നു മു​മ്പ് ഇ​വ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ല​ക്ഷ​ദ്വീ​പ് എം​പി പി.​പി. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ല​ക്ഷ​ദ്വീ​പ് വി​ക​സ​ന അ​ഥോ​റി​റ്റി റെ​ഗു​ലേ​ഷ​ൻ, സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള റെ​ഗു​ലേ​ഷ​ന്‍ തു​ട​ങ്ങി അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ടു നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ആവശ്യപ്പെടുന്നു. ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ദ്വീ​പ് നി​വാ​സി​ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.