തിരുവനന്തപുരം : കീം 2021 മുഖേന എൻജിനിയറിംഗ്, ഫാർമസി, ആർകിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്ക് ആവശ്യമുള്ള പക്ഷം എൻജിനിയറിംഗ്, ഫാർമസി, ആർകിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവ അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ അവസരം ലഭിക്കും. 26ന് വൈകുന്നേരം മൂന്നുവരെയാണ് അവസരം ലഭിക്കുക.