തിരുവനന്തപുരം: കോംപ്രിഹെൻസീവ് പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും ബിരുദം നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓറൽ പരീക്ഷയ്ക്ക് ഒരവസരം കൂടി നൽകുവാൻ എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല തീരുമാനിച്ചു.
എഴുത്തുപരീക്ഷയും ഓറൽ പാർട്ടും ഉൾപ്പെടുന്ന കോംപ്രിഹെൻസീവ് പരീക്ഷയിൽ വിജയിക്കാൻ 45 മാർക്കാണ് വേണ്ടത്.2015, 2016 വർഷങ്ങളിൽ പ്രവേശനം നേടിയ പാർട്ട് ടൈം, റെഗുലർ വിദ്യാർഥികൾക്കാണ് ഈ അവസരം. ആറാം സെമസ്റ്ററിലെ കോംപ്രിഹെൻസീവ് പരീക്ഷ ഒഴികെ എല്ലാ വിഷയങ്ങളിലും വിദ്യാർഥികൾ വിജയിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പരീക്ഷ നടത്താനുള്ള വിദ്യാർത്ഥികളുടെ അപേക്ഷ കോളജുകൾക്ക് സ്വീകരിക്കാം. പരീക്ഷയ്ക്ക് ശേഷം വിദ്യാർഥികൾക്ക് നൽകിയ മാർക്ക് സർവകലാശാലയ്ക്ക് കൈമാറണം.