ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. കെ.ജെ. വർഗീസിന് എഡ്യുകോസ് യുണൈറ്റ് ഓഫ് സ്കോളേഴ്സും അമേരിക്കൻ എഡ്യുക്കേഷണൽ സോഫ്റ്റ്വെയർ ഡെവലപ്പേഴ്സ് ആയ പ്രിൻസ്റ്റൻ ഹൈവ്സും ചേർന്ന് ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ അവാർഡ്. അന്തർദേശീയതലത്തിൽ നടത്തിയ വെബിനാറുകളും പ്രത്യേകിച്ച് കോവിഡ് കാലത്തു നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും മാനിച്ചാണ് അവാർഡ്.