തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഇരിങ്ങാലക്കുട കോടതി ഇന്നു വാദം കേൾക്കും. പണവും കാറും തങ്ങൾക്കു തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്, കാർ ഉടമ ഷംജീർ എന്നിവർ സമർപ്പിച്ച ഹർജിയിലും, ഇതു വിട്ടുകൊടുക്കരുത് എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിന്മേലുമാണ് കോടതി ഇന്നു വാദം കേൾക്കുക.