+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ക്ഷ​ദ്വീ​പ്: 10 ദ്വീ​പു​ക​ളി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഭ​ര​ണ​കൂ​ടം

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍ ജ​ന​വാ​സ​മു​ള്ള 10 ദ്വീ​പി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടാ​തി​രി​ക്കാ​നു​ള്ള ന
ല​ക്ഷ​ദ്വീ​പ്: 10 ദ്വീ​പു​ക​ളി​ലും  അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ  ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഭ​ര​ണ​കൂ​ടം
കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍ ജ​ന​വാ​സ​മു​ള്ള 10 ദ്വീ​പി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

കോ​വി​ഡ് ക​ര്‍​ഫ്യൂ​വി​നെ​ത്തു​ട​ര്‍​ന്ന് ല​ക്ഷ​ദ്വീ​പി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മി​നി ദ്വീ​പ് നി​വാ​സി​യാ​യ കെ.​കെ. ന​സീ​ഹ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ദൗ​ര്‍​ല​ഭ്യം ഇ​പ്പോ​ഴി​ല്ലെ​ന്നും സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി ഹ​ര്‍​ജി​ക്കാ​ര​നും വി​ശ​ദീ​ക​ര​ണം ന​ല്‍​കി. തു​ട​ര്‍​ന്ന് ഹ​ര്‍​ജി അ​ടു​ത്ത ആ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.