കൊച്ചി: ലോക്ഡൗണില്‍ ഇളവു പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിമിത പങ്കാളിത്തത്തോടെയും കോവിഡ് നിയന്ത്രണങ്ങളനുസരിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി മുഖ്യമന്ത്രിക്കു നിവേദനം നല്കി.
കോവിഡിന്റെ പ്രത്യാഘാതങ്ങളില്‍പ്പെട്ടു വിഷമിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ രൂപീകരിച്ച കത്തോലിക്ക കോണ്‍ഗ്രസ് കോവിഡ് ആക്ഷന്‍ ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതോടെ ഇടവകതലത്തില്‍ കൂടുതല്‍ വിപുലമാക്കും. കോവിഡ് അതിജീവനത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിലും വ്യക്തമാക്കി.
എല്ലാവര്ക്കും സൗജന്യ വാക്സിന് എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. ഇത് എത്രയും വേഗം നടപ്പാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായ ബെന്നി ആന്റണി, ജോസുകുട്ടി മാടപ്പള്ളി, ഐപ്പച്ചന്‍ തടിക്കാട്ട്, വര്‍ഗീസ് ആന്റണി, റിന്സണ് മണവാളൻ, ബേബി പെരുമാലില്‍, വര്‍ക്കി നിരപ്പേല്‍, ചാക്കോച്ചന് കാരമയിൽ, ബാബു കദളിമറ്റം, ചാര്‍ളി മാത്യു, അഡ്വ. ഗ്ലാഡിസ് ചെറിയാന്, ട്രീസ ലിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.