+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ ന​ട​പ്പാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലും ഫ​യ​ല്‍​തീ​ര്‍​പ്പാ​ക്ക​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രു വ​കു​പ്പി​ലും ഫ​യ​ല്‍ കെ​ട്ട
എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ ന​ട​പ്പാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലും ഫ​യ​ല്‍​തീ​ര്‍​പ്പാ​ക്ക​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​രു വ​കു​പ്പി​ലും ഫ​യ​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു. ആ ​ന​യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കേ​ണ്ട​വ​രാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് ത​ലം​മു​ത​ല്‍ താ​ഴേ​ത്ത​ട്ടു വ​രെ ഒ​ന്നി​ലേ​റെ ത​വ​ണ ഫ​യ​ല്‍ അ​ദാ​ല​ത്ത് ന​ട​പ്പാ​ക്കി​യി​രു​ന്നു.

ഒ​രു വ​കു​പ്പി​ലും ഫ​യ​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. ഓ​ഫീ​സു​ക​ളി​ലെ .ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ മി​ക​ച്ച സ​ഹ​ക​ര​ണം ഉ​ണ്ടാ​വ​ണം. ഒ​രു ഓ​ഫീ​സി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​ല്ല എ​ന്ന കാ​ര​ണ​ത്താ​ല്‍ ജ​ന​സേ​വ​നം മു​ട​ങ്ങാ​ന്‍ പാ​ടി​ല്ല. എ​വി​ടെ ഇ​രു​ന്നും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം വി​ര​ല്‍​ത്തു​മ്പി​ല്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം.

സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സ​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.