തൃശൂർ: വടക്കാഞ്ചേരി വാഴക്കോട് കരിങ്കൽ ക്വാറിയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നാലു പേർക്കു ഗുരുതരമായി പരിക്കേറ്റു. വാഴക്കോട് സ്വദേശി അബ്ദുൾ ഖാദറാണു മരിച്ചത്. ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു അപകടം. ക്വാറിക്കു സമീപത്തെ വീടുകൾക്കു നാശം സംഭവിച്ചു.