തിരുവനന്തപുരം: അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കടയ്ക്കാവൂര്‍ പോക്സോ കേസില്‍ വന്‍ വഴിത്തിരിവ്. പതിമൂന്നുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നും കേസില്‍ അമ്മ നിരപരാധിയാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
കേസില്‍ പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമാണു കണ്ടെത്തലുകളെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രത്യേക പോക്സോ കോടതിയിലാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഡിസിപി ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ സംശയമുയരുകയും അമ്മ കുറ്റം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കടയ്ക്കാവൂര്‍ പോക്സോ കേസ് അന്വേഷണം പുതിയ സംഘത്തെ ഏല്‍പ്പിച്ചത്.