തിരുവനന്തപുരം: പൊതുവിഭാഗത്തിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സംവരണാനുപാതം ഉറപ്പാക്കുന്നതിന് സപ്ലിമെന്ററി ലിസ്റ്റ് തയാറാക്കാൻ ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
സംവരണേതര വിഭാഗങ്ങൾക്കുള്ള 10 ശതമാനം സാന്പത്തിക സംവരണത്തിന് 103ാം ഭരണഘടനാ ഭേദഗതി വന്നതുപ്രകാരം സംസ്ഥാന സർക്കാർ 2020 ഒക്ടോബർ 23ന് ഉദ്യോഗനിയമനത്തിൽ ഈ നിയമം ബാധകമാക്കി വിജ്ഞാപനമിറക്കിയിരുന്നു. തുടർന്നാണ് ഒക്ടോബർ 23ന് നിലവിലുളളതും തുടർന്ന് പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾക്ക് 10 ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തുവാൻ കമ്മീഷൻ തീരുമാനിച്ചത്.