കോഴിക്കോട്: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച മൊബൈൽ ആപ്ലിക്കേഷനു പൊതുജനങ്ങളുടെ ഇടയിൽനിന്നു വൻ വരവേൽപ്പ്.
ആവിഷ്കരിച്ച് പത്തു ദിനം പിന്നിട്ടപ്പോൾ 23,400 പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. പിഡബ്ല്യുഡി4യു എന്ന പേരിലുള്ള ആപ്പ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും ലഭ്യമാക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് വഴി അറിയിച്ചു.
റോഡുകളുടെയും പാലങ്ങളുടെയും ഫോട്ടോ അടക്കം അപ്ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ആപ്പ് ആവിഷ്കരിച്ചത്. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. 4264 പേർ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി. ഇതിൽ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞു.
നടപടികൾ ആവശ്യമായ 1615 പരാതികൾ നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു നൽകിയതായും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികളും ആപ്പ് വഴി ലഭിക്കുന്നുണ്ട്. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവർത്തനം.