പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സംരംഭമായ മാർ സ്ലീവാ മെഡിസിറ്റി സർവീസ് സെന്ററിന്റെ പ്രവർത്തനം ഇന്നു പുനരാരംഭിക്കുന്നു.
ചേർപ്പുങ്കൽ ടൗണിൽ ഏറ്റുമാനൂർ -പാലാ ഹൈവേക്കു സമീപം ഇൻഫന്റ് ജീസസ് ഷോപ്പിംഗ് കോംപ്ലക്സിലാണ് മാർ സ്ലീവാ മെഡിസിറ്റി സർവീസ് സെന്റർ പ്രവർത്തിച്ചുവരുന്നത്. ബ്ലഡ്, യൂറിൻ സാന്പിളുകൾ ഇവിടെ പരിശോധിക്കും. ഞായറാഴ്ചകളിൽ ഒഴികെ എല്ലാ ദിവസങ്ങളിലും പ്രവത്തനക്ഷമമായ ലാബ് രാവിലെ ആറു മുതൽ 2.30 വരെയാണ് പ്രവർത്തിക്കുന്നത്. ശേഖരിക്കുന്ന സാന്പിളുകൾ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബിൽ പരിശോധിച്ച് ഫലം ലഭ്യമാക്കുന്നു. അന്വേഷണങ്ങൾക്ക് ഹെൽപ് ഡെസ്ക്, ആശുപത്രിസേവനങ്ങളുടെ ബുക്കിംഗ് എന്നീ സൗകര്യങ്ങൾ മാർ സ്ലീവാ മെഡിസിറ്റി സർവീസ് സെന്ററിൽ ലഭ്യമാണ്. അതോടൊപ്പം ആശുപത്രിയിൽ ചെയ്ത പരിശോധനകളുടെ ലാബ് റിപ്പോർട്ടുകളും ഇവിടെനിന്ന് രോഗികൾക്ക് ലഭിക്കുന്നതാണ്. അടുത്ത പ്രാവശ്യം ഡോക്ടറെ കാണുന്നതിന് മുൻപ് ചെയ്യണമെന്ന് നിർദ്ദേശിക്കപ്പെട്ട ടെസ്റ്റുകൾക്കുള്ള സാന്പിളുകൾ മുൻകൂട്ടി നൽകാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.
ഏറ്റവും വേഗത്തിൽ കൃത്യമായ ഫലം എന്ന ലക്ഷ്യത്തോടെയാണ് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ലബോറട്ടറി മെഡിസിൻ വിഭാഗം പ്രവർത്തിച്ചു വരുന്നത്. ബയോകെമിസ്ട്രി, ഇമ്മ്യൂ ണോകെമിസ്ട്രി, പാത്തോളജി, ഹെമറ്റോളജി, മൈക്രോബയോളജി, സെറോളജി എന്നിങ്ങനെ വിവിധതരം സേവനങ്ങൾ നൽകിവരുന്ന ഈ വിഭാഗം വീഴ്ചകളില്ലാത്ത, സുഗമമായ റിപ്പോർട്ടുകൾ ലഭിക്കുന്നതിനും രോഗികൾക്ക് അവ ലഭ്യമാക്കുന്നതിനുമായി ഇലക്ട്രോണിക് ഫിസിഷൻ ഓർഡറിങ് സിസ്റ്റം ഉപയോഗിക്കുന്നു.
വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിചയസന്പന്നരായ ലാബ് ടെക്നീഷന്മാർ സൂക്ഷ്മവും കൃത്യവുമായ പരിശോധനാഫലങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഇന്ന് മുതൽ മാർ സ്ലീവാ മെഡിസിറ്റി സർവീസ് സെന്റർ വീണ്ടും പ്രവർത്തനം ആരംഭിക്കാൻ ആശുപത്രി അധികൃതർ നിർബന്ധിതരായത്. സാധാരണക്കാർക്ക് ആശുപത്രിയുടെ തിരക്കുകളില്ലാതെ എളുപ്പത്തിലും വേഗത്തിലും ഏറ്റവും സുരക്ഷിതമായ അന്തരീക്ഷത്തിൽ സാന്പിളുകൾ ഇവിടെ പരിശോധനയ്ക്കായി നൽകാം.