തിരുവനന്തപുരം: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11ന് വാഹനങ്ങൾ 15 മിനിറ്റ് നിർത്തിയിട്ടു പ്രതിഷേധിക്കുമെന്നു ട്രേഡ് യൂണിയൻ സംയുക്ത സമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രക്ഷേഭത്തിൽ അണിചേരും. എന്നാൽ, ആംബുലൻസുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.