തലശേരി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇപ്പോള്‍ നടത്തുന്ന വെല്ലുവിളി നിറഞ്ഞ പ്രതികരണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്. സുധാകരനെ കെപിസിസി അധ്യക്ഷനാക്കുംമുമ്പേ തന്റെ ആശങ്ക പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ദിവാകരന് പറഞ്ഞു. മുഖ്യമന്ത്രിയും സുധാകരനും തമ്മിലുള്ള വാക്പോര് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരന് കാമ്പസ് കഥകളല്ല ഇപ്പോള്‍ പറയേണ്ടത്. പുതിയ കാലത്തിനനുസരിച്ചുള്ള രാഷ്ട്രീയമാണ്. കെപിസിസി അധ്യക്ഷന്‍ പക്വത കാണിക്കണമായിരുന്നു. ബ്രണ്ണന്‍ കോളജിലെ പഠനത്തിനിടെ പിണറായി വിജയനെ കെ.സുധാകരന് ചവിട്ടി വീഴ്ത്തിയത് തനിക്ക് അറിയില്ല. ഇനി വിഷയത്തിലുള്ള തന്റെ അഭിപ്രായം പാര്‍ട്ടി ഫോറത്തില്‍ പറയുമെന്നും മമ്പറം ദിവാകരന് പറഞ്ഞു.