തിരുവനന്തപുരം: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച 15 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന 25 ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾ വിതരണം ചെയ്തു. ഇന്ത്യ റീജണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാനതല വിതരണോദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. ടി.ജെ. വിനോദ് എംഎൽഎയ്ക്കു നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
വേൾഡ് മലയാളി കൗണ്‍സിൽ തിരു- കൊച്ചി പ്രൊവിൻസ് പ്രസിഡന്റ് ഹെൻട്രി ഓസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ സി.യു. മത്തായി, ഗ്ലോബൽ സെക്രട്ടറി ജനറൽ പോൾ പറപ്പള്ളി, ഗ്ലോബൽ അഡ്വൈസറി ബോർഡ് മെംബർ തോമസ് മൊട്ടക്കൽ, ഗ്ലോബൽ എൻവയോണ്‍മെന്റ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് ഫോറം ചെയർമാൻ അഡ്വ. ശിവൻ മീത്തിൽ, തിരു- കൊച്ചി ചെയർമാൻ ജോസഫ് മാത്യു, സെലീന മോഹൻ തുടങ്ങിയവർ പങ്കെടുത്തു.