കോട്ടയം: ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം മുഖ്യമന്ത്രിക്ക് കത്തയച്ചു. വ്യക്തിയുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്ന, ആത്മീയ സൗഖ്യം നൽകുന്ന ആരാധനാലയങ്ങൾ തുറക്കുവാൻ സാധിക്കാത്തത് തികച്ചും സങ്കടകരമായ കാര്യമാണെന്നും കെസിവൈഎം കത്തിൽ വ്യക്തമാക്കി.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു, സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ ഇടയാടിൽ, ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, വൈസ് പ്രസിഡന്റുമാരായ റോഷ്ന മറിയം ഈപ്പൻ, അഗസ്റ്റിൻ ജോണ്, സെക്രട്ടറിമാർ അജോയ് പി. തോമസ്, റോസ് മേരി തേറുകാട്ടിൽ, ഫിലോമിന സിമി, ഡെനിയ സിസി ജയൻ, ട്രഷറർ എബിൻ കുന്പുക്കൽ, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ എസ്ഡി എന്നിവർ അടങ്ങിയ സമിതിയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.