തിരുവനന്തപുരം: 17ാമത് പി. കേശവദേവ് പുരസ്കാരങ്ങൾ സമ്മാനിച്ചു. പി. കേശവദേവ് ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ സമ്മാനിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈദ്യശാസ്ത്ര ഗവേഷകൻ പത്മശ്രീ ഡോ. ശശാങ്ക് ആർ. ജോഷി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 50,000 രൂപയും പ്രശസ്തി പത്രവും ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡുകൾ.
കോവിഡ് പ്രോട്ടോക്കോൾപാലിച്ചു സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസൻ, ട്രസ്റ്റ് ചെയർപേഴ്സണ് സീതാലക്ഷ്മി ദേവ്, ഡോ. ജ്യോതിദേവ് കേശവദേവ്, സുനിത ജ്യോതിദേവ്, ഡോ.ജോർജ് ഓണക്കൂർ, വിജയ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.