ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദി -പിതൃവേദിയുടെ ആഭിമുഖ്യത്തിൽ പിതൃദിനത്തോടനുബന്ധിച്ച് ഇന്നു വൈകുന്നേരം 5.30ന് “കാവൽ വിളക്കാവേണ്ടവർ പിതാക്കൾ ’ എന്ന വിഷയത്തിലുള്ള വെബിനാർ സൂം പ്ലാറ്റ്ഫോമിൽ നടത്തും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വെബിനാർ ഉദ്ഘാടനം ചെയ്യും. ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യസന്ദേശം നൽകും. പ്രസിഡന്റ് എ.പി.തോമസ് അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ. ജോസ് മുകളേൽ ആമുഖ സന്ദേശം നല്കും. മാതൃവേദി പ്രസിഡന്റ് ആൻസി മാത്യു, ജോജൻ സെബാസ്റ്റ്യൻ, എ.ജെ. ചാക്കോ, ജെറിൻ ടി. ജോസഫ് എന്നിവർ പ്രസംഗിക്കും.
പിതൃസങ്കല്പത്തെ അധികരിച്ചു കെ.പി. മാത്യു, അന്നമ്മ മാണി, ലാൽസി പി. മാത്യു, ലിജി എം. ജോർജ്, ജോബിൻ ഇടത്താഴെ, ക്രിസ്റ്റി തോമസ്, കുമാരി മരിയ റോസ് സെബാസ്റ്റ്യൻ, മാസ്റ്റർ ആശിഷ് ജോ കന്യാകോണിൽ എന്നിവർ സംസാരിക്കും. മീറ്റിംഗ് ഐഡി 89920022805, പാസ്കോഡ്: family