തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മലപ്പുറത്ത് ( 13.8%). കോട്ടയത്താണ് ഏറ്റവും കുറവ്( 8.8 %). കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനമാണ്. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ടിപിആർ 10 % ത്തിലും താഴെയാണ്. ബാക്കി 10 ജില്ലകളിലും 10 മുതൽ 13.80 % വരെയാണ് നിരക്ക്.