കൊച്ചി: നിലവിലെ സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് നല്കുന്ന മെഡിക്കല്‍ ഓക്സിജന്റെ വില ഉയര്‍ത്താനുള്ള നീക്കം ഗൗരവമുള്ളതെന്നു ഹൈക്കോടതി. മെഡിക്കല്‍ ഓക്സിജൻ വില വര്‍ധിപ്പിക്കാനുള്ള വിതരണക്കാരുടെ നീക്കം ചോദ്യംചെയ്ത് സ്വകാര്യ ആശുപത്രികള്‍ നല്കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ ഓക്സിജന്‍ ഉത്പാദകരെ കൂടി കേസില്‍ കക്ഷിചേര്‍ക്കാന്‍ നിര്‍ദേശിച്ച ജസ്റ്റീസ് വി.ജി. അരുണ്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.