പാലാ: സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് നടത്തുന്ന ടെക്സ് ടോക്ക് വെബിനാര്‍ സീരീസ്-2 21 ന് ആരംഭിക്കും. കോളജിലെ മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന ഈ വെബിനാര്‍ സീരീസ് കഴിഞ്ഞ വർഷം ലോക് ഡൗണ്‍ കാലത്ത് ആരംഭിച്ചതാണ്. ഒരു സീസണില്‍ അഞ്ച് വെബിനാറുകളാണുള്ളത്. സാധാരണ എൻജിനിയറിംഗ് വെബിനാറുകളില്‍ നിന്നും വ്യത്യസ്തമായി ജീവിതാനുഭവങ്ങളും സംഭവങ്ങളും പ്രധാനമായും മലയാളത്തില്‍ പങ്കുവയ്ക്കുന്ന രീതിയാണ് ഈ വെബിനാറുകള്ക്കുള്ളത്.
ഒരു മണിക്കൂര്‍ ദൈർഘ്യമുള്ള ഈ വെബിനാറുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രഭാഷകരുമായി ആശയവിനിമയം നടത്താനുള്ള അവസരമുണ്ട്. വെബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളർക്ക് കോളജ് വെബ്സൈറ്റ് മുഖേനയോ, 9447568494 എന്ന് വാട്സ്ആപ്പ് നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.