കളമശേരി: മികച്ച ഡോക്ടർക്കുള്ള ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ-ഐഎംഎ പുരസ്കാരം കൊച്ചിൻ റീജണൽ കാൻസർ റിസർച്ച് സെന്റർ സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാലിന്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണു പുരസ്കാരം. ഡോ. ബി. പദ്മകുമാർ ചെയർമാനും ഡോ. പി.എസ്. ഷാജഹാൻ, പ്രഫ. നെടുമുടി ഹരികുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞു മൂന്നിന് ആലപ്പുഴ ഐഎംഎ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദ് അവാർഡ് സമ്മാനിക്കും. പി.പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എംപി, എച്ച്. സലാം എംഎൽഎ, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ആർസിസിയിൽ ഓങ്കോളജിസർജൻ ആയിരുന്ന ഡോ. ബാലഗോപാൽ, കൊച്ചിയിൽ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയാണ്. ഭാര്യ ജെ. ഇന്ദു ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്.