തിരുവനന്തപുരം: വെള്ളിയാഴ്ചയോടെ ഫസ്റ്റ്ബെല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം അവസാനിച്ചു. പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകാര്‍ക്ക് മൂന്നാഴ്ചയും പ്ലസ് ടു വിഭാഗത്തിനു രണ്ടാഴ്ചയുമാണു ട്രയല്‍ സംപ്രേഷണം നടത്തിയത്. പ്രീ പ്രൈമറി വിഭാഗം മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പുതിയ ക്ലാസുകളായിരിക്കും തിങ്കളാഴ്ച മുതല്‍ സംപ്രേഷണം ചെയ്യുക. ക്ലാസുകളും സമയക്രമവും www.firstbell.kite.kerala.gov.in ല്‍ ലഭ്യം.
വായനാദിനത്തോടനുബന്ധിച്ച് ഇന്ന് കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക പരിപാടികളുണ്ടാകും. രാവിലെ 10 ന് പി.എന്‍. പണിക്കരെക്കുറിച്ച് പിആര്‍ഡി തയാറാക്കിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും.
തുടര്‍ന്ന് ഒരു മണിക്കൂര്‍ കുട്ടികളുടെ വിവിധ അവതരണങ്ങളും പ്രഗത്ഭരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന വായനാദിനാഘോഷത്തിന്റെ സംസ്ഥാനതല പരിപാടിയുടെ പ്രസക്ത ഭാഗങ്ങള്‍ വൈകുന്നേരം ആറിനു സംപ്രേഷണം ചെയ്യും.