തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12,469 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 10.85 ശതമാനമായി. ഇന്നലെ 88 മരണം സ്ഥിരീകരിച്ചു. ആകെ മരണം 11,743 ആയി. 13,614 പേർ രോഗമുക്തി നേടി. 1,08,560 പേർ ചികിത്സയിലുണ്ട്. 60 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു.