തിരുവനന്തപുരം: ഒറ്റ, ഇരട്ട നമ്പർ അടിസ്ഥാനത്തിൽ ഓരോ ദിവസം ഇടവിട്ട് സ്വകാര്യ ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും. ഇതനുസരിച്ച് ഇന്ന് ഒറ്റ അക്ക നമ്പർ ബസുകളാണു ഓടേണ്ടത്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകളും ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പർ ബസുകൾക്കും സർവീസ് നടത്താമെന്നു ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ശനിയും ഞായറും സർവീസ് അനുവദിക്കില്ല.