കൊച്ചി: ലക്ഷദ്വീപിലെ കോവിഡ് നിയന്ത്രണങ്ങളും കരട് ചട്ടങ്ങളുടെയും ചോദ്യം ചെയ്ത് കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലി നല്കിയ പൊതുതാത്പര്യ ഹര്‍ജി അപക്വമാണെന്നു വിലയിരുത്തി ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും സജീവ പരിഗണനയിലുള്ള കരട് ചട്ടങ്ങളുടെ നിയമസാധുത കോടതി പരിശോധിക്കുന്നത് അപക്വമാണെന്നു ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
മലപ്പുറത്ത് സ്ഥിരതാമസക്കാരനായ ഹര്ജിക്കാരന് ലക്ഷദ്വീപിലെ ജനങ്ങളുമായോ ഭരണനടപടികളുമായോ ഒരു ബന്ധവുമില്ലെന്നും ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്കാരം, ജീവിത രീതി തുടങ്ങിയവയൊക്കെ തകര്‍ക്കുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതെന്നും ഇത്തരം ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.