സുൽത്താൻ ബത്തേരി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന മുൻ അധ്യക്ഷ സി.കെ. ജാനുവിനെതിരേയും ബത്തേരി പോലീസ് കേസെടുത്തു. കൽപ്പറ്റ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണു കേസെടുത്തത്.
171ഇ, 171എഫ് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാനുവിനെ എൻഡിഎയിലെത്തിക്കാനും ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനും 50 ലക്ഷം രൂപ കോഴ നൽകി എന്നുകാണിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നൽകിയ ഹർജിയിലാണ് കേസെടുക്കാൻ കോടതി ഉത്തരവായത്.
ജാനുവിന് 10 ലക്ഷം തിരുവനന്തപുരത്തുവച്ചും 40 ലക്ഷം ബത്തേരിയിൽവച്ചും നൽകിയെന്നാണ് സുരേന്ദ്രനെതിരേ പരാതി. പണം വാങ്ങിയതിനാണ് ജാനുവിനെതിരേ കേസെന്നും പോലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു. വരുംദിവസങ്ങളിൽ സാക്ഷികളെയടക്കം വിളിച്ചുവരുത്തും.