കൊച്ചി: ലോഡുമായി പോയ വാഹനം മറിച്ചുവിറ്റ് മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം പേരൂര്‍കോണം സ്വദേശി ഷിബുവാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം പുല്ലേപ്പടി വീക്ഷണം റോഡിലുള്ള ട്രാവല്‍ കിംഗ് എന്ന സ്ഥാപനത്തില്‍ നിന്ന് ട്രോളി ബാഗുകളുമായി ട്രാവലറിലാണ് പ്രതി തിരുവനന്തപുരത്തേക്ക് പോയത്. തിരുവനന്തപുരത്ത് ലോഡ് ഇറക്കിയശേഷം 1.10 ലക്ഷം രൂപ കൈപ്പറ്റി. തുടർന്ന് വാഹനം തമിഴ്നാട് അതിര്‍ത്തിയിലെത്തിച്ച് 60,000 രൂപയ്ക്ക് വിറ്റശേഷം ഒളിവിൽ പോകുകയായിരുന്നു. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെ തിരുവനന്തപുരം ഉദിയന്‍കുളങ്ങര ഭാഗത്ത് ട്രാവലര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.