കൊച്ചി: കോവിഡ് വാക്സിന് വിതരണത്തില്‍ ജുഡീഷല്‍ ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍, അഭിഭാഷകര്‍, ഗുമസ്തര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ബെന്നി ആന്റണി പാറേല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി 24നു പരിഗണിക്കാന്‍ മാറ്റി.
ഈ വിഷയം പരിഗണിച്ച് ഉത്തരവിറക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ഇതു കണക്കിലെടുത്ത് കഴിഞ്ഞ ഏഴിന് സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നു സര്‍ക്കാര്‍ അഭിഭാഷകനും ഹര്‍ജിക്കാരനും വിശദീകരിച്ചു. തുടര്‍ന്ന് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കോവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍ക്കൊപ്പം ഇതു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.