കൊച്ചി: രക്തസംബന്ധമായ അസുഖങ്ങളുള്ള രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡികെഎംഎസ്-ബിഎംഎസ്ടി ഫൗണ്ടേഷന് ബ്ലഡ് സ്റ്റെം സെല്ലുകള്‍ ദാനം ചെയ്യുന്നതു സംബന്ധിച്ച ബോധവത്കരണം സജീവമാക്കുന്നു. കോവിഡിനെ അതിജീവിച്ച മലയാളി യുവാവ് രക്താര്‍ബുദ രോഗിക്കു ബ്ലഡ് സ്റ്റെം സെല്ലുകള്‍ ദാനം ചെയ്തിരുന്നു. ഡികെഎംഎസ്-ബിഎംഎസ്ടി ഫൗണ്ടേഷന് പ്രവര്‍ത്തകനായ 22കാരനായ മിഥുനാണു സ്റ്റെം സെല്ലുകള്‍ നല്‍കിയത്.