+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോസുകളുടെ ഇടവേള കൂട്ടിയതു ശരിയെന്നു മന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​ന്നും ര​ണ്ടും ഡോ​സു​ക​ൾ​ക്ക് ഇ​ട​യി​ലു​ള്ള ഇ​ട​വേ​ള വ​ർ​ധി​പ്പി​ച്ച​ത് ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി
ഡോസുകളുടെ ഇടവേള കൂട്ടിയതു ശരിയെന്നു മന്ത്രി
ന്യൂ​ഡ​ൽ​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​ന്നും ര​ണ്ടും ഡോ​സു​ക​ൾ​ക്ക് ഇ​ട​യി​ലു​ള്ള ഇ​ട​വേ​ള വ​ർ​ധി​പ്പി​ച്ച​ത് ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി. വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ ഇ​ട​വേ​ള വ​ർ​ധി​പ്പി​ച്ച​ത് സു​താ​ര്യ​മാ​യും ശാ​സ്ത്രീ​യ​വു​മാ​യാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞ​ത്.

ഇ​മ്യൂ​ണൈ​സേ​ഷ​ൻ ദേ​ശീ​യ ഉ​പ​ദേ​ശ​കസ​മി​തി അ​ധ്യ​ക്ഷ​ൻ ഡോ. ​എ​ൻ.​കെ അ​റോ​റ​യു​ടെ സാ​ക്ഷ്യം സ​ഹി​ത​മാ​ണ് മ​ന്ത്രി ട്വി​റ്റ​റി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി 12 ആ​ഴ്ച ഇ​ട​വേ​ള​യി​ൽ കൂ​ടു​ത​ൽ വ​ർ​ധി​ക്കു​മെ​ന്ന് ഇം​ഗ്ല​ണ്ടി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ വെ​ളി​പ്പെ​ട്ട​താ​യി ഡോ. ​അ​റോ​റ പ​റ​ഞ്ഞു.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ ഇ​ട​വേ​ള എ​ട്ട് ആ​ഴ്ച ആ​ണെ​ങ്കി​ൽ ഫ​ല​പ്രാ​പ്തി 65 ശ​ത​മാ​നം ആ​ണെ​ന്നും 12 ആ​ഴ്ച​യാ​യി വ​ർ​ധി​പ്പി​ച്ചാ​ൽ ഇ​ത് 88 ശ​ത​മാ​നം ആ​ണെ​ന്നു​മാ​ണ് യു​കെ ഹെ​ൽ​ത്ത് അ​ഥോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട്.