മുംബൈ: അയോധ്യയിലെ വിവാദ ഭൂമി ഇടപാടിനെക്കുറിച്ച് ശിവസേന മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പേരിൽ മുംബൈയിൽ ബിജെപി, ശിവസേന പ്രവർത്തകർ ഏറ്റുമുട്ടി. പോലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്.
ദാദറിലെ ശിവസേന ഭവനിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചോടെയാണ് സംഘർഷം ആരംഭിച്ചത്. വനിതാ പ്രവർത്തകയെ പോലീസിന്റെ സാന്നിധ്യത്തിൽ ശിവസേനക്കാർ മർദിച്ചെന്നു ബിജെപി ആരോപിച്ചു.