കോൽക്കത്ത: പ്രമുഖ ബംഗാളി നടി സ്വാതിലേഖ(71) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 24 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ നോവലിനെ ആസ്പദമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ’ഘാരെ ബൈരെ’ എന്ന സിനിമയിൽ സ്വാതിലേഖ അഭിനയിച്ചിട്ടുണ്ട്. സ്വാതിലേഖയ്ക്ക് സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.