കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയെ കസ്റ്റംസ് ചോദ്യം ചെയ്യും. കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയാണു സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും അനുമതി ലഭിച്ചാല്‍ അടുത്തയാഴ്ച ചോദ്യം ചെയ്യാനുമാണു കസ്റ്റംസ് തീരുമാനം.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി.റമീസിന്റെ കൂട്ടാളിയാണു മന്‍സൂര്‍. കള്ളക്കടത്തിനുള്ള സ്വര്‍ണം ദുബായില്‍ കണ്ടെത്താനും അത് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലുള്ള പാഴ്സലില്‍ ഒളിപ്പിക്കാനും മന്‍സൂര്‍ സഹായിച്ചിട്ടുണ്ടെന്നാണു സൂചന.
ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നാട്ടിലെത്തിച്ച് കഴിഞ്ഞയാാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, മുഹമ്മദ് മന്സൂറിനു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അന്വേഷിച്ച കേസിലും പങ്കുണ്ടെന്നാണു സൂചന. 2018 -ല്‍ കോഴിക്കോട് ഡിആര്‍ഐ രജിസ്റ്റര്‍ ചെയ്ത 177 കോടി രൂപ വിലയുള്ള 590 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലാണു മുഹമ്മദ് മന്സൂറിനു പങ്കുള്ളതായി വിവരം ലഭിച്ചത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ മന്സൂറില്നിന്നു ചോദിച്ചറിഞ്ഞിട്ടില്ല.
കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ ഇക്കാര്യംകൂടി ഉള്‍പ്പെടുത്തുകയും വിവരം കോഴിക്കോട് ഡിആര്‍ഐക്കു കൈമാറാനും സാധ്യതയുണ്ട്. ഇപ്രകാരം വിവരം ലഭിക്കുന്ന പക്ഷം ഡിആര്‍ഐയും മന്‍സൂറിനെ ചോദ്യം ചെയ്തേക്കും. നിലവില്‍ ഡിആര്‍ഐ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്.