കോട്ടയം: ഷെക്കെയ്ന ടെലിവിഷൻ കുടുംബത്തിൽ നിന്ന് ഹിന്ദി ഭാഷയിൽ വാർത്താ ചാനൽ ഒരുങ്ങുന്നു.
ഷെക്കെയ്ന ഭാരത് എന്ന പേരിൽ ആരംഭിക്കുന്ന ചാനലിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചതായി ഷെക്കെയ്ന ടെലിവിഷൻ മാനേജിംഗ് ഡയറക്്ടർ സന്തോഷ് കരുമത്ര അറിയിച്ചു. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഹിന്ദി മാതൃഭാഷയായവരാണ്. അവർക്കു മുന്പിൽ സത്യത്തിന്റെ സാക്ഷ്യമാകുവാൻ വേണ്ടിയാണ് ഈ ചാനൽ ആരംഭിക്കുന്നത്.
ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ ഷെക്കെയ്ന ഭാരത് മുഴുവൻസമയ സംപ്രേഷണത്തിലേക്ക് കടക്കുവാനാണ് ലക്ഷ്യമിടുന്നത്. ഷെക്കെയ്ന ടെലിവിഷന്റെ അതേ പ്രോഗ്രാം വിന്യാസമാണ് പുതിയ ചാനലിനുമുണ്ടാകുകയെന്നും സന്തോഷ് അറിയിച്ചു.