കൊച്ചി: ലക്ഷദ്വീപ് നിവാസികള്‍ക്കു നേരേ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണ്‍ (ജൈവായുധം) പ്രയോഗിച്ചെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കവരത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടിയും സംവിധായികയുമായ ഐഷ സുല്‍ത്താന നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാടു തേടി.
ജസ്റ്റീസ് അശോക് മേനോന് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ജൂണ്‍ ഏഴിനു ഒരു മലയാളം ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗിച്ചെന്ന പരാമര്‍ശം ഹര്‍ജിക്കാരി നടത്തിയത്. ഇതിനെതിരേ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത കവരത്തി പോലീസ് 20ന് ഹാജരാകാന്‍ ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയാണ് ഐഷ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്രസര്ക്കാരിനെതിരേയല്ല പരാമര്‍ശമെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഭരണപരിഷ്കാരങ്ങള്ക്കെതിരേയാണ് തന്റെ പരാമര്‍ശമെന്നും വിശദീകരിച്ച് മാപ്പു പറഞ്ഞതാണെന്നും ഇതിനു ശേഷമാണ് കേസെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഐഷയുടെ വിവാദ പരാമര്‍ശത്തിനെതിരെ പരാതി നല്കിയവരിലൊരാളായ പ്രതീഷ് വിശ്വനാഥന് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് പ്രതീഷ് വിശ്വനാഥന്റെ ആവശ്യം.