ചങ്ങനാശേരി: ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കേണ്ടത് അവകാശമാണെന്നും മറിച്ച് ആനൂകൂലൃമല്ലെന്നും, ഭരണഘടനാപരമായ അവകാശങ്ങൾക്കായി ഒരുമയോടെ നിലകൊള്ളണമെന്നും ആർച്ച്ബിഷ് മാർ ജോസഫ് പെരുന്തോട്ടം.
ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സംഘടിപ്പിച്ച ‘ന്യൂനപക്ഷാവകാശം: സമകാലീന കോടതിവിധിയും പ്രതികരണങ്ങളും’ എന്ന വിഷയത്തിലുള്ള വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. 80:20 അനുപാതം ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്നു കണ്ടെത്തിയതുകൊണ്ടാണ് അതു റദ്ദാക്കാൻ ഹൈക്കോടതി തയാറായതെന്നും മാർ പെരുന്തോട്ടം പറഞ്ഞു.
അഡ്വ. ജോബ് മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ വിഷയാവതരണം നടത്തി. ഫാ. ജയിംസ് കൊക്കാവയലിൽ, ജിൻസ് നല്ലേപ്പറന്പൻ, അഡ്വ. പി.പി. ജോസഫ്, അഡ്വ. ജോജി ചിറയിൽ, അമൽ സിറിയക് ജോസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
സീറോമലബാർ സഭാ വക്താവ് ഡോ. ചാക്കോ കാളംപറന്പിൽ മോഡറേറ്ററായിരുന്നു. അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ സമാപന സന്ദേശം നൽകി. ഡോ. ഡൊമിനിക് ജോസഫ്, ഡോ. രേഖാ മാത്യൂസ്, ആന്റണി തോമസ് മലയിൽ, റവ.ഡോ. ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ, വർഗീസ് ആന്റണി, ജോസ് ഓലിക്കൻ എന്നിവർ പ്രസംഗിച്ചു.