കൊച്ചി: ഐഎസ് തീവ്രവാദ സംഘടനകളിലേക്കും തീവ്രവാദ നിലപാടുകളിലേക്കും യുവജനങ്ങളെ വലിച്ചിഴയ്ക്കുന്ന സംവിധാനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വൈ.എം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരുകയും ഐഎസ് ഭീകര പ്രവർത്തകരായ ഭർത്താക്കന്മാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുകയും ചെയ്യുന്ന നാല് മലയാളി പെണ്‍കുട്ടികളുടെ വാർത്ത,നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളുടെയും അവരുടെ ശ്രമങ്ങളുടെയും നേർ ചിത്രമാണ്.
ഐഎസ് തീവ്രവാദ സംഘടനകളെപ്പറ്റിയും അതിൽ അകപ്പെട്ടുപോയ പെണ്കുട്ടികളെപ്പറ്റിയും നിരന്തരമായ ചർച്ചകൾ നടക്കുന്പോഴും ഇത്തരം സംഘടനകളിലേക്ക് അവരെത്തി ചേരാൻ ഇടയാക്കിയ സംവിധാനങ്ങളെക്കുറിച്ച് സർക്കാരോ സാമൂഹ്യ മാധ്യമങ്ങളോ ചർച്ച ചെയ്യുന്നില്ല. മാധ്യമങ്ങളിൽ ഇവ ചർച്ച ചെയ്യപ്പെടണമെന്നും ഒപ്പം ഈ വിഷയങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണങ്ങളും പഠനങ്ങളും കർശന നടപടികളും സർക്കാർ സ്വീകരിക്കണമെന്നും കെ.സി.വൈ.എം. സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കെസിവൈഎം സംസ്ഥാന പ്രസിഡണ്ട് എഡ്വർഡ് രാജു, ജനറൽ സെക്രട്ടറി ഷിജോ മാത്യു, ഡയറക്ടർ സ്റ്റീഫൻ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടർ സി. റോസ് മെറിൻ, ഭാരവാഹികളായ റോഷ്ന മറിയം ഈപ്പൻ, അഗസ്റ്റിൻ ജോൺ, അജോയ് പി തോമസ് ,റോസ് മേരി തേറുകാട്ടിൽ, ഫിലോമിന സിമി, ഡെനിയ സിസി ജയൻ, എബിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.