ഉപ്പുതറ: ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഉപ്പുതറ കാക്കത്തോട് കെട്ടുചിറയ്ക്കു സമീപം ഒഴുക്കൻ പാറയിൽ മീൻ പിടിക്കാനെത്തിയ മൂന്നു യുവാക്കളിൽ രണ്ടുപേരെ ജലാശയത്തിൽ കാണാതായി. മാട്ടുതാവളം കുമ്മിണിയിൽ ജോയിസ് (31), ഇല്ലിക്കൽ മനു (31) എന്നിവരെയാണ് കാണാതായത്. മാണിക്കകത്ത് രതീഷ് (31) ആണ് ഇവർക്കൊപ്പമുണ്ടായിരുന്നത്.
ഇന്നലെ വൈകുന്നേരം 5.30-ഓടെയാണ് സംഭവം. ജലാശയത്തിന്റെ കരയിൽനിന്ന് വല വീശുന്നതിനിടെ ജോയിസ് കാൽവഴുതി വെള്ളത്തിൽ വീണു. ജോയിസ് വെള്ളത്തിൽ താഴുന്നതുകണ്ട് മനേഷ് രക്ഷപെടുത്താൻ ജലാശയത്തിലേക്ക് ചാടുകയായിരുന്നു. ജോയിസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും വെള്ളത്തിലേക്ക് താഴ്ന്നുപോയി.
രതീഷ് ബഹളംവച്ചപ്പോഴാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഉടൻതന്നെ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. ജലാശയത്തിൽ നല്ല നീരൊഴുക്കും മഴയുമുണ്ടായിരുന്നു. വാഹനം എത്താത്ത പ്രദേശമായതിനാൽ പോലീസിനും ഫയർഫോഴ്സിനും വനപാലകർക്കും എത്തിപ്പെടാൻ ബുദ്ധിമുട്ടേണ്ടിവന്നു. രാത്രി 7.30-ഓടെ ഫയർഫോഴ്സ് എത്തി തെരച്ചിൽ ആരംഭിച്ചു.