കൊച്ചി: മത-ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നികുതി ഇളവിനായുള്ള രജിസ്ട്രേഷൻ ഇനി മുതൽ അഞ്ചു വർഷം കൂടുന്പോൾ പുതുക്കണമെന്നു നിർദേശം. നിലവിൽ രജിസ്ട്രേഷനുള്ള എല്ലാ മത-ജീവകാരുണ്യ സ്ഥാപനങ്ങളും ഈ മാസം 30നകം പുതുക്കാനുള്ള അപേക്ഷ നൽകണം. അല്ലാത്തപക്ഷം നികുതിയിളവിനായുള്ള രജിസ്ട്രേഷൻ സ്വമേധയാ റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ട്രസ്റ്റ്, സൊസൈറ്റി, ലാഭേച്ഛ ഇല്ലാത്ത കന്പനി തുടങ്ങി എല്ലാവിധ മത-ജീവകാരുണ്യ സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്.
നികുതി നിയമത്തിലെ വകുപ്പ് 12 എ, 12 എഎ, 10 (23 സി), 80 ജി ഇവയനുസരിച്ച് രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളും പുതിയ വകുപ്പ് 12 എബി അനുസരിച്ചുള്ള രജിസ്ട്രേഷൻ എടുത്തിരിക്കണം. വകുപ്പ് 12 എഎ , 10 (23 സി) എന്നിവ അനുസരിച്ചുള്ള രജിസ്ട്രേഷൻ ഉള്ളവർക്ക് ഇനിമുതൽ ഇതിൽ ഏതെങ്കിലും ഒരു രജിസ്ട്രേഷൻ മാത്രമേ പുതുക്കാനാകൂ.
നിലവിൽ രജിസ്ട്രേഷൻ ഇല്ലാത്ത മത-ജീവകാരുണ്യ സ്ഥാപനങ്ങളും നികുതിയിളവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുതിയ രജിസ്ട്രേഷൻ എടുത്തിരിക്കണം. കഴിഞ്ഞ സാന്പത്തിക വർഷം വരെ ഇത്തരം സ്ഥാപനങ്ങൾ നികുതി ഇളവിനായുള്ള രജിസ്ട്രേഷൻ ഒരിക്കൽ എടുത്താൽ അവ എന്നന്നേക്കുമുള്ളതായിരുന്നു.
ആദായനികുതി ചട്ടങ്ങളിലെ ഫോം 10 എ യിൽ ഇലക്ട്രോണിക് ആയി ഡിജിറ്റൽ ഒപ്പിട്ട്, മുഖ്യ ആദായ നികുതി കമ്മീഷണർക്കോ ആദായ നികുതി കമ്മീഷണർക്കോ ആണു നികുതിയിളവിന് അപേക്ഷ നൽകേണ്ടത്. ട്രസ്റ്റ് അഥവാ സ്ഥാപനം രൂപീകൃതമായതിന്റെ പ്രമാണം അഥവാ രേഖയുടെ പകർപ്പ്, രജിസ്ട്രാർ നൽകിയ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ലക്ഷ്യങ്ങൾ അംഗീകരിച്ചതിന്റെ രേഖ, വാർഷിക കണക്കുകളുടെ പകർപ്പ്, സ്ഥാപനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ, ആദായനികുതി നിയമത്തിൽ നിലവിൽ രജിസ്ട്രേഷൻ ഉണ്ടെങ്കിൽ അതിന്റെ പകർപ്പ്, രജിസ്ട്രേഷൻ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ ആ ഉത്തരവിന്റെ പകർപ്പ് തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഇവയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. അവസാന തീയതി ഈ മാസം 30.