തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ നിർമാണം പുരോഗമിക്കുന്ന അപ്പർ കല്ലാർ ജല വൈദ്യുത പദ്ധതി അടുത്തമാസം പ്രവർത്തന സജ്ജമാകും. കോഴിക്കോട് ജില്ലയിൽ നിർമാണം പുരോഗമിക്കുന്ന ചാത്തനാട്ട് സ്റ്റജ് -രണ്ട് പദ്ധതിയുടെ രണ്ടു മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകൾ മൂന്നുമാസത്തിനകം പ്രവർത്തന സജ്ജമാക്കും. ഇതു സംബന്ധിച്ച് വൈദ്യുതി ഭവനിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തു. 46 മെഗാവാട്ടിന്റെ മാങ്കുളം പദ്ധതിക്ക് മൂന്നുമാസത്തിനകം കരാർ വിളിക്കും.
193.5 മെഗാവാട്ട് ശേഷിയുള്ള 10 ജല വൈദ്യുത പദ്ധതികളുടെ നിർമാണ പുരോഗതി യോഗം വിലയിരുത്തി. വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള പദ്ധതികൾക്ക് മുൻഗണന നൽകാനും ഇതിനായി മറ്റ് വകുപ്പുകളുമായി യോജിച്ചു പ്രവർത്തിക്കാനും മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു.