കൊച്ചി: അപൂര്‍വ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് കോടികള്‍ വിലയുള്ള മരുന്നു ലഭ്യമാക്കുന്നതിനു സര്‍ക്കാരിന്റെ സഹായം തേടി പിതാവ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറോടും 28നകം സത്യവാങ്മൂലം നല്കാന് നിര്‍ദേശം നല്കി.
കോഴിക്കോട് സ്വദേശി ആരിഫിന്റെ കുട്ടിയാണ് പേശീക്ഷയം എന്ന രോഗം ബാധിച്ചു കൈകാലുകള്‍ ചലിപ്പിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത നിലയില്‍ കഴിയുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഓനസെംനോജീന് എന്ന മരുന്ന് ഒറ്റഡോസ് നല്‍കുകയാണ് ഇതിനു പ്രതിവിധി. 16 മുതല്‍ 18 കോടി രൂപ വരെ വിലവരുന്ന ഒറ്റഡോസ് മരുന്നു ലഭ്യമാക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണെമന്നാണ് പിതാവിന്റെ ഹര്‍ജി.
മെഡിക്കല്‍ കോളജ് അധികൃതര്‍ നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ച ഹൈക്കോടതി ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. മരുന്നിന്റെ ഫലസിദ്ധി, ഉയര്‍ന്ന വില, ചികിത്സാ മാനദണ്ഡങ്ങള്‍, ക്രൗഡ് ഫണ്ടിംഗിന്റെ സാധ്യതകള്‍ തുടങ്ങിയവ കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ചൂണ്ടിക്കാട്ടി.