തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 12.24%. 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. 206 മരണങ്ങള്‍കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 11,181 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 17,856 പേര് രോഗമുക്തരായി. 1,23,003 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്.