ചങ്ങനാശേരി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ഡിഎഫ്സി ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ വിവിധ അല്മായ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷൻ മാർഗരേഖാ ഓണ്‍ലൈൻ പഠന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാന്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവും സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായുള്ള ജെ.ബി.കോശി കമ്മീഷനിൽ ക്രൈസ്തവ സമൂഹത്തിനു വലിയ പ്രതീക്ഷയുണ്ടെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ഡിഎഫ്സി അതിരൂപതാ ഡയറക്ടർ ഫാ.ജോർജ് മാന്തുരുത്തിൽ ആമുഖ പ്രസംഗം നടത്തി. കാർപ്പ് ഡയറക്ടർ ഫാ. ജെയിംസ് കൊക്കാവയലിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദീകരണം നടത്തി. സംസ്ഥാന പ്രസിഡന്റ് സണ്ണി തോമസ് പുളിങ്കാല, അതിരൂപത പ്രസിഡന്റുമാരായ ആന്റണി തോമസ് മലയിൽ, ആൻസി മാത്യു ചേന്നോത്ത്, പരിമൾ ആന്റണി എന്നിവർ പ്രസംഗിച്ചു.