കൊച്ചി: സമുദ്രോത്പന്ന മേഖലയുടെ വളര്‍ച്ചയ്ക്ക് ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം അനിവാര്യമെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഡീലര്‍ഷിപ്പ് (സിഎസ്എല്‍) പുറപ്പെടുവിച്ച ധവളപത്രം. സാങ്കേതികവിദ്യാരംഗത്തെ മുന്നേറ്റങ്ങളിലെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വന്സാധ്യതകളെയാണ് റോള്‍ ഓഫ് ഐഒടി ഇന്‍ ദ ഫിഷറീസ് സെക്ടര്‍ ഇന്‍ ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന ധവളപത്രത്തില്‍ പ്രതിപാദിക്കുന്നത്.
മത്സ്യബന്ധനമേഖലയുടെ പ്രാഥമികതലത്തില്‍ത്തന്നെ 1.6 കോടി ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്. മീന്‍പിടുത്തക്കാര്‍, ബോട്ടുടമകള്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ കൂടുതല്‍ അനായാസേന നടപ്പക്കാന്‍ ഇത്തരം സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്നും ധവളപത്രം ചൂണ്ടിക്കാണിക്കുന്നു.