തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,832 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 12.72 ശതമാനത്തിലേക്കു താഴ്ന്നു. ഇന്നലെ 171 മരണംകൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 10,975 ആയി. 18,172 പേർ രോഗമുക്തി നേടി. 64 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 1,29,488 പേരാണു ചികിത്സയിലുള്ളത്.